സൗജന്യ പഠന സഹായ കിറ്റ് വിതരണം

കല്‍പറ്റ: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ആട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 5ാം ക്ലാസ് വരെ പഠിക്കുന്ന മക്കള്‍ക്ക് പഠന സഹായ കിറ്റ് വിതരണം ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗം സ്റ്റാലിന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ്, ജൂനിയര്‍ ക്ലാര്‍ക്ക് അഭയ് ജോര്‍ജ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles