ജില്ലയില്‍ കനത്ത മഴ: കൂടുതല്‍ മഴ ബാണാസുരയില്‍

കല്‍പറ്റ: ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴ തുടരുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ കണ്‍ട്രോള്‍ ഷാഫ്റ്റിലാണ്. 285 മി.മീറ്റര്‍ മഴയാണ് ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത്. ലക്കിടിയില്‍ 245 മി.മീറ്ററും, തൊണ്ടര്‍നാട് 230 മി.മീറ്ററും മട്ടിലയത്ത് 225 മി.മീറ്റര്‍ മഴയും പെയ്തു. ജില്ലയിലെ മറ്റിടങ്ങളിലെ മഴക്കണക്ക്. തിരുനെല്ലി: 107 മി.മീറ്റര്‍, പുത്തുമല: 143 മി.മീറ്റര്‍, അമ്പലവയല്‍ : 57 മി.മീറ്റര്‍, കബനിഗിരി: 39 മി.മീറ്റര്‍, കല്‍പറ്റ: 86 മി.മീറ്റര്‍, പടമല: 31 മി.മീറ്റര്‍. ചീരാല്‍: 72 മി.മീറ്റര്‍, തൊവരിമല: 74 മി.മീറ്റര്‍, പൊറളോം: 84 മി.മീറ്റര്‍, ബാണാസുര ഡാം സൈറ്റ്: 101 മി.മീറ്റര്‍, മുണ്ടക്കൈ: 174 മി.മീറ്റര്‍, ചെമ്പ്ര: 103 മി.മീറ്റര്‍. കുറിച്യര്‍മല: 144 മി.മീറ്റര്‍. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. കോട്ടത്തറ കോക്കുഴി റോഡില്‍ വെള്ളം കയറി. മുണ്ടക്കൈ-കുറിച്യര്‍മല ഭാഗത്തും കനത്ത മഴയാണ് പെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles