മാനന്തവാടി പ്രസ് ക്ലബ് മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ് 2021 ലെ മികച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാളം പത്രങ്ങളിലെയും, ടെലിവിഷനിലെയും ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക വാര്‍ത്തകള്‍ക്കാണ് 10,001 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് നല്‍കുന്നത്. 2021 ആഗസ്റ്റ് ഒന്നു മുതല്‍ 2022 ജൂലൈ 31 വരെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പരിഗണിക്കുന്നത്. എന്‍ട്രികള്‍ ആഗസ്റ്റ് 20 നകം ലഭിച്ചിരിക്കണം. എന്‍ട്രികള്‍ അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകള്‍ pressclubmndy@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ടെലിവിഷന്‍ വാര്‍ത്തകള്‍ 7561889689, 9447373637 എന്നിവയിലേതെങ്കിലും നമ്പറിലെ ടെലിഗ്രാം ആപ്പിലും ആഗസ്റ്റ് 20ന് മുമ്പായി ലഭിക്കണം. മേല്‍ തിയ്യതിക്കുള്ളില്‍ പ്രസ്‌ക്ലബ്ബ് ഓഫീസില്‍ നേരിട്ടും എത്തിക്കാവുന്നതാണ്. കവറിന് പുറത്ത് ഏത് അവാര്‍ഡിനുള്ള എന്‍ട്രിയാണെന്നും വ്യക്തമാക്കണം. യോഗ്യമായ എന്‍ട്രികള്‍ ഇല്ലെങ്കില്‍ അവാര്‍ഡ് നല്‍കാതിരിക്കാനും ജൂറിക്ക് അധികാരമുണ്ടായിരിക്കുമെന്ന് അവാര്‍ഡ് കമ്മറ്റി ഭാരവാഹികളായ സജയന്‍ കെ.എസ്, അശോകന്‍ ഒഴക്കോടി, ഷിനോജ് കെ.എം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles