കരിമ്പിലിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണം: വില്ലേജ് വികസന സമിതി

മക്കിയാട്: റവന്യു, വനം വകുപ്പുകളുടെ സംയുക്ത സര്‍വേ പൂര്‍ത്തിയായ തൊണ്ടര്‍നാട് വില്ലേജിലെ കരിമ്പിലിലെ കൈവശ കര്‍ഷകര്‍ക്കു എത്രയും വേഗം പട്ടയം നല്‍കണമെന്നു വില്ലേജ് വികസന സമിതി ആവശ്യപ്പെട്ടു. റവന്യൂ ഭൂമി കൈയേറുന്നതും നിയമപരമല്ലാതെ വയല്‍ നികത്തുന്നതും തടയണമെന്ന ആവശ്യവും ഉന്നയിച്ചു. തൊണ്ടര്‍നാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ കെ. മൈമുനത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ.എസ്. രവികുമാര്‍, സി.എം. മാധവന്‍, വേണു മുള്ളോട്ട്, വില്ലേജ് ഓഫീസര്‍ സി.കെ. റഷീദ്, ജഗദമ്മ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles