ജനകീയ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കരിമീന്‍, വരാല്‍ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. വെള്ളകടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ആഗസ്റ്റ് 13 നകം പൂക്കോടുള്ള ഫീഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവന്‍ ഓഫീസിലോ സമര്‍പ്പിക്കാം. ഫോണ്‍: 04936 293214, 8921581236

0Shares

Leave a Reply

Your email address will not be published.

Social profiles