മാനന്തവാടിയില്‍ ഓണം ഖാദിമേള നാളെ തുടങ്ങും

മാനന്തവാടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷല്‍ ഖാദി മേള നാളെ രാവിലെ 11നു ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ആദ്യവില്‍പന നടത്തും. സെപ്തംബര്‍ ഏഴുവരെയാണ് മേള. തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ.റിബേറ്റ് ലഭിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles