സൗജന്യ റേഷന്‍ അനുവദിക്കണം: എസ്.ഡി.പി.ഐ

കല്‍പറ്റ:മഴക്കെടുതി അനുഭവിക്കുന്ന മുഴുവന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍ അനുവദിക്കണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചു. പ്രസിഡന്റെ അഡ്വ.കെ.എ.അയ്യൂബ് അധ്യക്ഷത വഹിച്ചു. സല്‍മ അഷ്‌റഫ്, എന്‍.ഹംസ, കെ.പി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ സ്വാഗതവും ബബിത ശ്രീനു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles