ജൂനിയര്‍ ഹാന്‍ഡ് ബോള്‍: അമല്‍ദാസ് കേരള ടീമില്‍

കല്‍പറ്റ:ആന്ധ്രപ്രദേശില്‍ നടക്കുന്ന 44-ാമത് ജൂനിയര്‍ നാഷണല്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്കു വയനാട് സ്വദേശി അമല്‍ദാസിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ വയനാട്ടില്‍നിന്നു അമല്‍ദാസ് മാത്രമാണ് യോഗ്യത നേടിയത്. തരിയോട് കാപ്പുവയല്‍ എടത്തുംകുന്ന് മോഹന്‍ദാസ്-സുജാത ദമ്പതികളുടെ മകനാണ് കല്‍പറ്റ ഗവ.കോളേജില്‍ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അമല്‍ദാസ്.

Leave a Reply

Your email address will not be published.

Social profiles