മീനങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മീനങ്ങാടി: മീനങ്ങാടി അപ്പാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രഞ്ജിത്ത് (20) ആണ് മരണപ്പെട്ടത്. മൂന്നാനക്കുഴിയിലെ ബന്ധുവീട്ടില്‍ പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റ രഞ്ജിത്തിനെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles