വനിതകള്‍ക്ക് സൗരോര്‍ജ മേഖലയില്‍ പരിശീലനം

കല്‍പറ്റ: കേരള സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സുമായി സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ് /പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റപ്പെണ്‍കുട്ടിയുടെ മാതാവ് എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അനെര്‍ട്ടിന്റെ വെബ്‌സൈറ്റ് www.anert.gov.in ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍: 9188119431 , 18004251803, 9188119412.

Leave a Reply

Your email address will not be published.

Social profiles