പുഴയില്‍ അകപ്പെട്ട സഞ്ചാരിയെയും റിസോര്‍ട്ട് ജീവനക്കാരനെയും രക്ഷപെടുത്തി

താമരക്കാട് വെള്ളച്ചാട്ടത്തിനു സമീപം പുഴയില്‍ അപകടത്തില്‍പ്പെട്ട സഞ്ചാരിയെയും റിസോര്‍ട്ട് ജീവനക്കാരനെയും രക്ഷപ്പെടുത്തിയ പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങള്‍.

കല്‍പറ്റ: പുഴയില്‍ അകപ്പെട്ട സഞ്ചാരിയെയും റിസോര്‍ട്ട് ജീവനക്കാരനെയും പള്‍സ് എമര്‍ജന്‍സി ടീം രക്ഷപെടുത്തി. മേപ്പാടി തൊള്ളായിരംകണ്ടി താമരക്കുളത്ത് റിസോര്‍ട്ടില്‍ താമസത്തിനെത്തിയ ബംഗളൂരു സ്വദേശി അഭിഷേകിനെയും ടെന്റ് ഗ്രാം റിസോര്‍ട്ട് ജീവനക്കാരനെയുമാണ് പള്‍സ് എമര്‍ജന്‍സി ടീമിലെ സമദ്, ഹബീബ്, സാലിം എന്നിവര്‍ രക്ഷപ്പെടുത്തിയത്. വനത്തിലുള്ള താമരക്കാട് വെള്ളച്ചാട്ടം കാണാന്‍ അനധികൃതമായി എത്തിയ സഞ്ചാരിയും റിസോര്‍ട്ട് ജീവനക്കാരനും പുഴയില്‍ അകപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. സ്ഥലത്തെത്തിയ പള്‍സ് ടീം അംഗങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ദൗത്യത്തിനിടെ ടീം അംഗങ്ങള്‍ക്കു പരിക്കേറ്റു. അഭിഷേകിന്റ താടിയെല്ലിനു ഗുരുതര പരിക്കുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles