എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേന ബാങ്ക് നിയമനം

കല്‍പറ്റ: ഇസാഫ് ബാങ്കിലെ വിവിധ തസ്തികളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുളള സ്‌പോട്ട് ഇന്റര്‍വ്യു ഏപ്രില്‍ 23 ന് രാവിലെ 10.30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സെയില്‍സ് ഓഫീസര്‍, സീനിയര്‍ സെയില്‍സ് ഓഫീസര്‍, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, ടെല്ലര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ബ്രാഞ്ച് ഓപ്പറേഷന്‍ മാനേജര്‍ എന്നീ തസ്തികയിലാണ് നിയമനം. ബിരുദവും തസ്തികകള്‍ക്ക് അനുസരിച്ച് ഒന്നു മുതല്‍ ആറു വരെ വര്‍ഷം പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. പ്രായം-36 വയസില്‍ താഴെ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ bit.ly/Esafrecruitnorthkerala എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202534

Leave a Reply

Your email address will not be published.

Social profiles