സ്വാതന്ത്ര്യ വാര്‍ഷികം; സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായി വിവിധ മത്സരങ്ങള്‍

കല്‍പറ്റ: 75ാ-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ കലാസംസ്‌കൃതി വയനാട് ജില്ലയില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. 9-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസമത്സരവും, 5-ാം ക്ലാസ് മുതല്‍ 7-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയഗാന മത്സരവും, ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരവും നടത്തും, ഓരോ മത്സരത്തിനും ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് വീതം പങ്കെടുക്കാം. ദേശീയഗാന മത്സരത്തിന് ഏഴുപേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രധാന അധ്യാപകന്‍/പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി ഓഗസ്റ്റ് 13ന് രാവിലെ 9 മണിക്ക് പനമരം പച്ചിലക്കാട് ഡോ: എ.പി.ജെ പബ്ലിക് സ്‌കൂളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656346376, 8257836526.

0Shares

Leave a Reply

Your email address will not be published.

Social profiles