വൈദ്യുതി നിയമ ഭേദഗതി ബില്‍; സേവ് കെ.എസ്.ഇ.ബി ഫോറം പ്രതിഷേധിച്ചു

സേവ് കെ.എസ്.ഇ.ബി ഫോറം സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ

കല്‍പറ്റ: വൈദ്യുതി ഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സേവ് കെ.എസ.്ഇ.ബി ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും നിലവില്‍ ലഭ്യമായി കൊണ്ടിരിക്കുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ബില്ലിനെതിരെ ശക്തമായ തുടര്‍പ്രക്ഷോഭങ്ങളുമായി സംഘടനാ രംഗത്ത് വരുമെന്ന് സംഘടന അറിയിച്ചു. പ്രതിഷേധ ധര്‍ണ്ണയും സമ്മേളനവും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ജംഹര്‍ ഉദ്ഘാടനം ചെയ്തു. ബോബിന്‍ എം.എം അധ്യക്ഷത വഹിച്ചു. എല്‍ദൊ കെ. ഫിലിപ്പ്, അബ്ദുല്‍ അസീസ് സി.കെ, കെ.ആര്‍ ജയേഷ്, സതീഷ് എം.കെ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles