ആഫ്രിക്കന്‍ പന്നിപ്പനി: ഏഴു കര്‍ഷകര്‍ക്കു 37.07 ലക്ഷം രൂപ നഷ്ടപരിഹാരം

കല്‍പറ്റ: വയനാട്ടില്‍ ആഫ്രിക്കന്‍ പനി ബാധിച്ചതിനെത്തുടര്‍ന്നു ചത്തതും ദയാവധം ചെയ്തതുമായ പന്നികളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം 11നു മൃഗ സംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്യും. ഏഴു കര്‍ഷകര്‍ക്കു 37,07,752 രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, നെന്‍മേനി പഞ്ചായത്തുകളിലുമായി 702 പന്നികളെയാണ് ദയാവധം ചചെയ്തത്. രാവിലെ 11നു കല്‍പറ്റ പി.ഡബ്യു.ഡി റസ്റ്റ് ഹൗസ് ഹാളിലാണ് നഷ്ടപരിഹാര വിതരണം. ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പിലെ റാപിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളെ മന്ത്രി അനുമോദിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles