മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍

എംഡിഎംഎയുമായി മേപ്പാടിയില്‍ പിടിയിലായ യുവാക്കള്‍.

കല്‍പറ്റ: മാരകയിനം മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്രാമ്പിക്കല്‍ വി. അതുല്‍(25), കോഴിക്കോട് രാമനാട്ടുകര മൂഴിപ്പുറത്ത് പറമ്പില്‍ വീട്ടില്‍ എം. റിഷാദ്(25) എന്നിരാണ് 3.4 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റിലായത്. മേപ്പാടിയില്‍നിന്നു എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപ്, പ്രിവന്റീവ് ഓഫീസര്‍ കെ. ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ. വൈശാഖ്, സുദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles