വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹാദരവ് നല്‍കി

ഉന്നത വിജയം നേടിയവര്‍ക്കുള്ള മുട്ടില്‍: പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സിയുടെ ഉപഹാരം ജില്ലാ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍.കെ റഷീദ് സമ്മാനിക്കുന്നു

മുട്ടില്‍: പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. മുട്ടില്‍ ലീഗ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍.കെ റഷീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ വിദഗ്ധന്‍ മജീദ് എ.കെ ക്ലാസ് നയിച്ചു. മുട്ടില്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് വടകര മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മുട്ടില്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ലത്തീഫ് കക്കറത്ത്. ഗ്ലോബല്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് മജീദ് മണിയോടന്‍, ഗ്ലോബല്‍ കെഎംസിസി കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കല്ലട അഷ്‌റഫ്, എം കെ.അലി പരിയാരം, ഇബ്രാഹിം തെനേരി, യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീര്‍. കെ, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സഫിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആയിഷാബി, അഷ്‌റഫ് കാഞ്ഞിരകാട്ടില്‍, അബൂബക്കര്‍ പരിയാരം, ചേക്കു ഉള്ളിവീട്ടില്‍, ഹാരിസ് കുമ്പളട്, ഷമീര്‍ കോട്ട, ഷിയാസ്, കെ.ഹംസ പറമ്പന്‍ പങ്കെടുത്തു. പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മടക്കിമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ വാഴയില്‍ സ്വാഗതവും സെക്രട്ടറി അഷ്റഫ് കൊളപറ്റ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles