ഓഗസ്റ്റ് 15ന് കോണ്‍ഗ്രസ് സ്വാതന്ത്യദിന റാലി

കല്‍പറ്റ: സ്വാതന്ത്യദിനത്തില്‍ വര്‍ണ്ണാഭമായ റാലി നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രവും, ദേശീയ പതാകയുടെയും ഭരണഘടനയുടെയും മഹത്വവും വിളിച്ചോതുന്നതാവും റാലി. മഹാതമാ ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ പുളിയാര്‍മലയില്‍ നിന്നും ആരംഭിക്കുന്ന റാലി കല്‍പറ്റ ടൗണില്‍ സമാപിക്കും. ദേശീയ സംസ്ഥാന നേതാക്കള്‍ സംസാരിക്കും. പ്രമുഖ ഗാന്ധിയനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് പ്രെഫസറുമായ ഡോ. ആര്‍സു സ്വാതന്ത്യദിന പ്രഭാഷണം നടത്തും.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം, എക്‌സിക്യുട്ടീവ് മെമ്പര്‍ കെ.എല്‍ പൗലോസ്, എന്‍.കെ വര്‍ഗീസ്, പി.പി ആലി, കെ.വി പോക്കര്‍ ഹാജി, ഒ.വി അപ്പച്ചന്‍, എം.എ ജോസഫ്, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, ഡി.പി രാജശേഖരന്‍, പി.ഡി സജി, ആര്‍ രാജേഷ് കുമാര്‍, പി.വി ജോര്‍ജ്ജ്, നജീബ് കരണി, ജി. വിജയമ്മ ടീച്ചര്‍, എന്‍.യു ഉലഹന്നാന്‍, പി.കെ അബ്ദുറഹിമാന്‍, കമ്മന മോഹനന്‍, എച്.ബി പ്രദീപ്മാസ്റ്റര്‍, പോള്‍സണ്‍ കൂവക്കല്‍, പി. ശോഭനകുമാരി, സംഷാദ് മരക്കാര്‍, മാണി ഫ്രാന്‍സീസ്, ഉമ്മര്‍ കുണ്ടാട്ടില്‍, അമല്‍ ജോയ്, അഡ്വ. പി വിനോദ് കുമാര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles