കിണര്‍ ഇടിഞ്ഞ് താഴ്ന്നു

മാനന്തവാടി: കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. പോരൂര്‍ യവനാര്‍കുളം മുതിരേരി കൈതമറ്റം സന്തോഷിന്റെ വീടിന് സമീപത്തെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇടിഞ്ഞ് താഴ്ന്നത്. ഇരുപത്തിയഞ്ച് മീറ്റര്‍ താഴ്ച്ചയുള്ള കോണ്‍ക്രിറ്റ് റിംഗ് ഇറക്കിയ കിണറാണ്. കിണറില്‍ സ്ഥാപിച്ച മോട്ടറും പൈപ്പും താഴ്ന്ന് പോയി. കിണറില്‍ നിന്ന് ഇപ്പോളും ശബ്ദംകേള്‍ക്കുന്നതായും സപത്തെ വീടിന് ഭീഷണിയുള്ളതായും ഉടമ സന്തോഷ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles