ജനവാസ മേഖലയില്‍ വീണ്ടും കടുവ; പശുവിനെ പരിക്കേല്‍പ്പിച്ചു

കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കറവ പശു.

മീനങ്ങാടി: മൈലമ്പാടിയില്‍ വീണ്ടും ജനവാസ മേഖലയില്‍ കടുവയിറങ്ങി. പട്ടാപകല്‍ കറവ പശുവിനെ ആക്രമിച്ചു. ആഴ്ച്ചകള്‍ക്ക് മുന്‍പ് കടുവ സാന്നിധ്യം സ്ഥിരീകരിച്ച മൈലമ്പാടി പ്രദേശത്ത് ഭീതി തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് മണ്ഡകവയലിലെ ബാലകൃഷ്ണന്റെ കറവ പശുവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കടുവ ഈ പ്രദേശത്തെ റോഡിലൂടെ സഞ്ചരിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച്ച ലഭിച്ചിരുന്നു. ക്ഷീരകര്‍ഷകരായ കുടുംബങ്ങളുടെ ദൈനംദിന ജീവിതം കൂടി കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ്. ക്ഷീരകര്‍ഷര്‍ക്ക് പകല്‍ സമയത്ത് പുല്ലരിയാന്‍ പോലും തോട്ടങ്ങളിലിറങ്ങാന്‍ ഭയമാണ്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തുകാര്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടന്നു പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ക്യാമറ ട്രാപ്പുകള്‍ വച്ച് കടുവയെ നിരീക്ഷിക്കുകയും കൂടുതല്‍ കൂടുകള്‍ പ്രദേശത്ത് സ്ഥാപിക്കുയും ചെയ്യുമെന്നാണ് വനം വകുപ്പ് പറയുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles