പരിസ്ഥിതി കരുതല്‍ മേഖല: ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന്

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖലയില്‍നിന്നു ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയതായി കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ ജനറല്‍ ബോഡി ആരോപിച്ചു. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി സുപ്രീകോടതി വിധിക്കെതിരേ നിലകൊണ്ടു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും വനംമന്ത്രിയും സര്‍ക്കാരും ഒരേപോലെ പ്രവര്‍ത്തിച്ചു. എന്നിട്ടും ഉദ്യോഗസ്ഥര്‍ ഫയലുരുട്ടി കാലതാമസമുണ്ടാക്കുകയാണ്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജനവാസമേഖല വനമാക്കി മാറ്റണമെന്നു വാദിക്കുന്നവരാണ്. വിധിയിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ സുപ്രീം കോടതിക്കു സ്വീകാര്യമാകില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കോടതി വിധിയുടെ നാനാവശങ്ങളും പഠിച്ച് ജനപ്രതിനിധികളടക്കമുള്ള സമിതിയെ നിയോഗിച്ചു പ്രശ്‌ന പരിഹാരം കാണമെന്നു യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.പി.ജോസഫ്, ടി.എസ്.ജോര്‍ജ്, ജോസഫ് മാണിശേരി, സണ്ണി ജോര്‍ജ്, കെ.വി.മാത്യു, ടി.ഡി.മാത്യു, ബില്ലി ഗ്രഹാം, ഡെന്നി ആര്യപ്പള്ളി, ജോസ് തോമസ്, എബി പൂക്കൊമ്പേല്‍, ജോസ് വട്ടോലി, ടോം ജോസ്, കുര്യന്‍ ജോസഫ്, പി.എം.ജയശ്രീ, പി.കെ.മാധവന്‍നായര്‍, സണ്ണി കുടുക്കപ്പാറ, അനില്‍ ജോസഫ്, ഷൈനി ജോര്‍ജ്, ടി.എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles