ബാണാസുര അണ: സെക്കന്‍ഡില്‍ ഒഴുക്കുന്നതു 26.117 ക്യൂബിക് മീറ്റര്‍ ജലം

ബാണാസുരസാഗര്‍ അണയുടെ മുന്നു ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയ നിലയില്‍.

കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണയുടെ ഒരു ഷട്ടര്‍ കൂടി തുറന്നതോടെ പുറത്തേക്കു ഒഴുകുന്നതു സെക്കന്‍ഡില്‍ 26.117 ക്യൂബിക് മീറ്റര്‍ ജലം. ഇന്നലെ ഉച്ചയ്ക്കാണ് അണയുടെ മൂന്നാമത്തെ ഷട്ടര്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. അണയുടെ രണ്ടു ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം നേരത്തേ ഉയര്‍ത്തിയിരുന്നു. നാലു ഷട്ടറുകളാണ് ഡാമിന്. തുറന്നുവിടുന്ന വെള്ളം എത്തുന്ന കരമാന്‍തോട്, വാരമ്പറ്റ, കക്കടവ്, പുതുശേരി, പനമരം പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ ഉച്ചയ്ക്കു ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 774. 35 മീറ്ററായിരുന്നു അണയില്‍ ജല നിരപ്പ്. 775.60 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍.
റിസര്‍വോയറിലെ ജലനിരപ്പിനു അനുസൃതമായി ഘട്ടങ്ങളായി 35 ഘന മീറ്റര്‍ വരെ വെള്ളം ഒഴുക്കാനാണ് തീരുമാനം.

0Shares

Leave a Reply

Your email address will not be published.

Social profiles