ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചിട്ടും കൈനാട്ടിയിലെ ഗതാഗതക്കുരുക്കിനു
പരിഹാരമില്ല

കല്‍പറ്റ: ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചിട്ടും കൈനാട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. സ്‌കൂള്‍, ഓഫീസ് സമയങ്ങളില്‍ ജംഗ്ഷനില്‍ ഗതാക്കുരുക്ക് ആവര്‍ത്തിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പതോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കൂറുകളാണ് നീണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടില്‍നിന്നു അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് അടുത്തിടെ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചത്. മെയ് ഒന്നു മുതലാണ് ഇവിടെ ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കിയത്. കൈനാട്ടി ജംഗ്ഷനില്‍നിന്നു മാനന്തവാടിക്കും സുല്‍ത്താന്‍ ബത്തേരിക്കും പോകുന്ന റോഡിലെ ഇന്നത്തെ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങള്‍ കാണാം.

VIDEO CREDIT: ARUN CHEMBAKASSERIYIL

0Shares

Leave a Reply

Your email address will not be published.

Social profiles