എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

കല്‍പറ്റ: ജില്ലയില്‍ രണ്ടിടങ്ങിളില്‍ നടന്ന പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. പുല്‍പള്ളി എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട്പേര്‍ പിടിയിലായി. കോഴിക്കോട്, പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസില്‍ അശ്വന്ത് (23) കണ്ണൂര്‍, പയ്യാവൂര്‍ നെടുമറ്റത്തില്‍ ഹൗസില്‍ ജെറിന്‍ (22) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു. എസ്.ഐമാരായ ബെന്നി, ഗ്ലാവിന്‍ എഡ്വേര്‍ഡ്,അരവിന്ദ്, എസ്.സി.പി.ഒ ജയകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. മാനന്തവാടി എസ്.ഐ രാംജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 250 ഗ്രാം കഞ്ചാവുമായി മാനന്തവാടി നിരപ്പുകണ്ടത്തില്‍ വീട്ടില്‍ വര്‍ഗീസ് (64) പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles