ബി.ജെ.പി ഇരുചക്ര വാഹന റാലി നടത്തി

ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ഇരുചക്ര വാഹന റാലി സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമ്യത് മഹോത്സവമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി കല്‍പറ്റ മണ്ഡലം കമ്മിറ്റി ഇരുചക്ര വാഹന റാലി നടത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് റാലി നടത്തിയത്. ലക്കിടി കരിന്തണ്ടന്‍ സ്മൃതി മണ്ഡപത്തില്‍ സംസ്ഥാന നേതാവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന റാലിയുടെ സമാപനം ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.പി മധു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കല്‍പറ്റ മണ്ഡലം പ്രസിഡണ്ട് ടി.എം സുബീഷ് അധ്യക്ഷത വഹിച്ചു. പി.എം അരവിന്ദന്‍, ഷാജിമോന്‍ ചൂരല്‍മല, ശിവദാസന്‍, എം.ബി ഋഷികുമാര്‍, കെ. രാധാകൃഷ്ണന്‍, എം.ആര്‍ രാജീവ്, സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles