കാട്ടാന ശല്യം: ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു

അപ്പപ്പാറ എളമ്പലശ്ശേരിയില്‍ കാട്ടാന ഞാറ്റടി നശിപ്പിച്ച സംഭവം പ്രദേശവാസികള്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ എളമ്പലശ്ശേരിയില്‍ കാട്ടാന ഞാറ്റടി നശിപ്പിച്ച സംഭവം പ്രദേശവാസികള്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ച്ചയായുള്ള വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് പ്രദേശത്ത് വാച്ചര്‍മാരെ നിയോഗിക്കാത്തതില്‍ പ്രതിക്ഷേധിച്ചാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പ്രദേശവാസികള്‍ ഉപരോധിച്ചത്. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തോല്‍പ്പെട്ടിയിലെയും ബേഗൂരിലെയും റെയ്ഞ്ച് ഓഫിസര്‍മന്മാരും നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തുമെന്നും, ട്രഞ്ച് നവികരിക്കാനുള്ള നടപടി സ്വീകരിക്കും, നൈറ്റ് പെട്രോളിംഗ് ശക്തിപ്പെടുത്തും. നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യും എന്നീ സമരക്കാരുടെ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന അസിസ്റ്റന്‍ന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍കുമാറിന്റെ ഉറപ്പില്‍ സമരം അവസാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles