ഇന്നു ലോക ആന ദിനം: വയനാട്ടില്‍ ആയിരത്തോളം ആനകള്‍

മാനന്തവാടി: 2011 മുതലാണ് അന്താരാഷ്ട്ര ആന ദിനം ആചരിക്കുന്നത്. കനേഡിയന്‍ ചലച്ചിത്ര നിര്‍മാതാക്കളായ പട്രീഷ്യ സിംസ്, കാനസ് വെസ്റ്റ് പിക്ചേഴ്സിലെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്ലന്‍ഡിലെ എലഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ശിവപോണ്‍ ദര്‍ദരാനന്ദ എന്നിവരാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്നതിന് ലോകമെമ്പാടുമുള്ള 65 ഓളം വന്യജീവി സംഘടനകളുടെയും അനേകം വ്യക്തികളുടെയും പിന്തുണയുണ്ട്.
കേരളത്തിലെ കാട്ടാനകളില്‍ ആയിരത്തോളം എണ്ണം വയനാട്ടിലാണ്. പെരിയാര്‍ പറമ്പികുളം ടൈഗര്‍ ഫൗണ്ടേഷന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന കണക്കെടുപ്പുപ്രകാരം വയനാട്ടില്‍ 936 ആനകളാണുള്ളത്. അഞ്ചു വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ ആനകളുടെ കണക്കെടുക്കുന്നത്
സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകള്‍ ചേരുന്നതാണ് വയനാടന്‍ വനം. കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള, തമിഴ്‌നാട്ടിലെ മുതുമല വനങ്ങളുമായി അതിരിടുന്നതാണ് വയനാടന്‍ കാട്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മനുഷ്യനുമായുള്ള പോരാട്ടത്തില്‍ വര്‍ഷം രാജ്യത്ത് അമ്പതിനും എഴുപതിനും ഇടയില്‍ ആനകള്‍ കൊല്ലപ്പെടുകയും ആനകള്‍ കാരണം 300നും 400 ഇടയില്‍ ആളുകള്‍ മരിക്കുകയും ചെയ്യുന്നുണ്ട്.
ആനകളെ ഉപദ്രവിക്കുന്നതു 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവര്‍ഷം തടവും 2,500 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

റിപ്പോര്‍ട്ട്; ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles