പേര്യ-നെടുംപൊയില്‍ പാത; പൊതുമരാമത്ത് മന്ത്രിക്ക് ഒ.ആര്‍ കേളു എംഎല്‍എ കത്ത് നല്‍കി

മാനന്തവാടി: കാലവര്‍ഷത്തില്‍ തകര്‍ന്ന പേര്യ-നെടുംപൊയില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ആര്‍ കേളു എംഎല്‍എ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കി. ഗതാഗതതടസം മൂലം പേര്യ, ചന്ദനത്തോട് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ കൃത്യമായി ക്ലാസുകളിലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും പ്രദേശത്തെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കച്ചവടക്കാരുടെ വരുമാനമാര്‍ഗവും നിലച്ച അവസ്ഥയിലാണ്. പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പേര്യ-നെടുപൊയില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ കത്ത് നല്‍കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles