കവിത സമാഹാരം പ്രകാശനം നാളെ

കല്‍പറ്റ: ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപിക കല്‍പ്പറ്റ വിനായക ആതിരയില്‍ എം. ശാന്തകുമാരിയുടെ പ്രഥമ കവിതാസമാഹാരം-മഴത്തുള്ളികള്‍-നളെ ഉച്ചകഴിഞ്ഞു മൂന്നിനു സിവില്‍ സ്റ്റേഷനു സമീപത്തെ ഓഷ്യന്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രകാശനം ചെയ്യും. പദ്മശ്രീ ഡോ.ഡി.ഡി. സഖ്‌ദേവ് ആദ്യപ്രതി സ്വീകരിക്കും. വയനാട് തപസ്യ കലാവേദി പ്രസിഡന്റ് വി.കെ. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.ആര്‍. തൃദീപ്കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം. വേലായുധന്‍ ഇന്‍ലാന്‍ഡ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ പി.എ. ജോസഫ്, അഡ്വ.പി. സുരേഷ് എന്നിവര്‍ പ്രസംഗിക്കും. വയനാടന്‍ പ്രകൃതിയിലും മനുഷ്യരിലും കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഉണ്ടായ മാറ്റം പ്രമേയമാക്കി രചിച്ച 18 കവിതകളാണ് സമാഹാരത്തിലുള്ളതെന്നു കവയിത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles