ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ നാളെ തുടങ്ങും

കല്‍പറ്റ: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ നാളെ തുടങ്ങും. സുല്‍ത്താന്‍ ബത്തേരി, കണിയാമ്പറ്റ, കല്‍പ്പറ്റ, മാനന്തവാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പരീക്ഷ 204 ഉം രണ്ടാം വര്‍ഷം പരീക്ഷ 231 ഉം പേര്‍ എഴുതും. ഇതില്‍ 107 പേര്‍ പുരുഷന്‍മാരും 328 പേര്‍ സ്ത്രീകളുമാണ്. 20നു പരീക്ഷ കഴിയും.

0Shares

Leave a Reply

Your email address will not be published.

Social profiles