എന്യൂമറേറ്റര്‍ നിയമനം

കല്‍പറ്റ: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനു എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുള്ളവരെയാണ് നിയമനത്തിനു പരിഗണിക്കുക. സ്വന്തമായി സ്മര്‍ട് മൊബൈല്‍ ഫോണ്‍ ഉണ്ടാകണം. ഒരു വാര്‍ഡിന് പരാമവധി 4600 രൂപ പ്രതിഫലം ലഭിക്കും. മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ മാനന്തവാടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്നവര്‍ സുല്‍ത്താന്‍ ബത്തേരി സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലും വൈത്തിരി താലൂക്കില്‍ താമസിക്കുന്നവര്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസിലും യഥാക്രമം 29, 30, 31 തീയതികളില്‍ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles