തസ്തിക വെട്ടിക്കുറയ്ക്കല്‍: എന്‍ജിഒ അസോസിയേഷന്‍ ധര്‍ണ നടത്തി

കല്‍പറ്റ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ കാര്യാലയത്തിനു മുന്നില്‍ എന്‍ജിഒ അസോസിയേഷന്‍ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: പുനഃസംഘടനയുടെ പേരില്‍ ജിഎസ്ടി വകുപ്പിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധിച്ചു എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരക്കുസേവന നികുതി ജോയിന്റ് കമ്മീഷണറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. മനോജ്, പി.ജെ. ഷൈജു, കെ.എം. അന്‍വര്‍ സാദത്ത്, പി.പി. ശശിധരക്കുറുപ്പ്, പി.ടി. സന്തോഷ്, കെ. അബ്ദുല്‍ഗഫൂര്‍, ബെന്‍സി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. പി. വിനയന്‍, കെ.ജി. വേണു, കെ.വി. മനേഷ് ,കെ.എ. ജോളി, കെ.എസ്. പ്രജീഷ്, കെ. ബിനുകുമാര്‍, ഇ.ടി. രതീഷ്, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles