ട്രാഫിക് നിയമ ലംഘനം: വയനാട്ടില്‍ എ ഐ ക്യാമറ സ്ഥാപിക്കുന്നതു 26 ഇടങ്ങളില്‍

കല്‍പറ്റ: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനു നടപടികളുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് വയനാട്ടില്‍ എ ഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എനേബിള്‍ഡ് ക്യാമറകള്‍ സ്ഥാപിക്കുന്നതു 26 ഇടങ്ങളില്‍. ലക്കിടി, ചിത്രഗിരി, വടുവന്‍ചാല്‍, മേപ്പാടി, കല്‍പറ്റ, അമ്പലവയല്‍, കൈനാട്ടി, മുട്ടില്‍, ബത്തേരി, മീനങ്ങാടി, കൈപ്പഞ്ചേരി, ബത്തേരി കോട്ടക്കുന്ന്, കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പടിഞ്ഞാറത്തറ, പള്ളിമുക്ക്, കേണിച്ചിറ, കരിമ്പുമ്മല്‍, പഴഞ്ചന, തരുവണ, നടവയല്‍, പനമരം, പനമരം പാലം, പായോട്, മാനന്തവാടി തലശേരി റോഡ്, കാട്ടിക്കുളം വയല്‍ക്കര എന്നിവിടങ്ങളിലാണ് ക്യാമകള്‍ സ്ഥാപിക്കുക. സംസ്ഥാന വ്യാപകമായി 704 ഇടങ്ങളിലാണ് ക്യാമറ വെക്കുന്നത്.

Leave a Reply

Your email address will not be published.

Social profiles