സൈക്കിള്‍ റാലി നടത്തി

ഭക്ഷ്യസുരക്ഷാവകുപ്പ് സംഘടിപ്പിച്ച സൈക്കിള്‍ റാലി മീനങ്ങാടിയില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ സഹകരണത്തോടെ മീനങ്ങാടിയില്‍നിന്നു കല്‍പറ്റയിലേക്കു സൈക്കിള്‍ റാലി നടത്തി. റാലിയില്‍ പങ്കെടുത്തവര്‍ക്ക് സൈക്ലിംഗ് ജഴ്‌സി, മെമന്റോ എന്നിവ നല്‍കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ മുഖ്യാതിഥിയായി. ഭക്ഷ്യസുരക്ഷ ഓഫീസര്‍ എം.കെ. രേഷ്മ, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, പ്രസിഡന്റ് സത്താര്‍ വില്‍ട്ടണ്‍, എന്‍.സി. സാജിദ്, സി.വി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. ഭക്ഷ്യ സുരക്ഷ ഓഫീസര്‍ നിഷ പി. മാത്യു സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles