ശ്രേയസ് ഫിസിയോ തെറാപ്പി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

ബത്തേരിയില്‍ ശ്രേയസ് ഫിസിയോതെറാപ്പി സെന്റര്‍ ബിഷപ് ഡോ ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: ധനലക്ഷ്മി ബാങ്ക്, സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവയുടെ പിന്തുണയോടെ ‘ശ്രേയസ്’ ആരംഭിച്ച ഫിസിയോ തെറാപ്പി സെന്റര്‍ ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍.മാത്യു അറമ്പന്‍കുടി, മോണ്‍.സെബാസ്റ്റ്യന്‍ കീപ്പള്ളി, ഫാ.വര്‍ഗീസ് മറ്റമന, ഡോ.വി.ആര്‍. ഹരിദാസ്, ഫാ.ജേക്കബ് ചുണ്ടക്കാട്ടില്‍, ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഡ്വ.ഫാ.ബെന്നി ഇടയത്ത്, പ്രോഗ്രാം ഓഫീസര്‍ കെ.വി. ഷാജി, പ്രൊജക്ട് ഓഫീസര്‍ കെ.പി. ഷാജി
എന്നിവര്‍ പ്രസംഗിച്ചു.
ഓര്‍ത്തോപീഡിക് ഫിസിയോതെറാപ്പി, ന്യൂറോ റിഹാബിലിറ്റേഷന്‍, പീഡിയാട്രിക്, ജറിയാട്രിക്ക്, സ്‌പോര്‍ട്‌സ് ഫിസിയോ തെറാപ്പി, എക്‌സൈസ് തെറാപ്പി, ഡ്രൈ നീഡ്‌ലിംഗ് തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാണ്. ശ്രേയസ് സ്പര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും സേവനം ലഭിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles