കവിതാസമാഹാരം പ്രകാശനം ചെയ്തു

എം. ശാന്തകുമാരിയുടെ കവിതാസമാഹാരം-മഴത്തുള്ളികള്‍-കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രകാശനം ചെയ്യുന്നു.

കല്‍പറ്റ:ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപിക കല്‍പറ്റ വിനായക ആതിരയില്‍ എം. ശാന്തകുമാരിയുടെ പ്രഥമ കവിതാസമാഹാരം- മഴത്തുള്ളികള്‍-ഓഷ്യന്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രകാശനം ചെയ്തു. എഴുത്ത് സ്വതന്ത്രമായ ചിന്തകളുടെ ആഘോഷമാണെന്നും ശാന്തകുമാരിയുടെ 32 വര്‍ഷത്തെ വയനാടന്‍ അനുഭവങ്ങളും ആദിവാസി ഊരുകളിലെ ദുരിതങ്ങളുടെ നേര്‍കാഴ്ച്ചകളും വനശീകരണവും തുറന്നുകാട്ടുന്നതാണ് കവിതകളെന്നും അദ്ദേഹം പറഞ്ഞു.
പദ്മശ്രീ ഡോ.ഡി.ഡി.സഖ്‌ദേവ് ആദ്യപ്രതി സ്വീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ മുഖ്യാതിഥിയായി.
വയനാട് തപസ്യ കലാവേദി പ്രസിഡന്റ് വി.കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകനന്‍ പി.ആര്‍.തൃദീപ്കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം.വേലായുധന്‍ ഇന്‍ലാന്‍ഡ്, എ.ദേവകി, അഡ്വ.പി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles