ആസാദി കാ അമൃത് മഹോത്സവ്: 75 പരിപാടികളുമായി ഡബ്ല്യു.എം.ഒ കോളജ്

മുട്ടില്‍: 75 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് 75 പരിപാടികള്‍ സംഘടിപ്പിക്കുന്നു. ചര്‍ച്ചകള്‍, സെമിനാറുകള്‍, വിവിധ മത്സരങ്ങള്‍, ഫ്രീഡം വാള്‍ പെയിന്റിംഗ്, ഗ്രാമ സന്ദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം തുടങ്ങിയവയാണ് പരിപാടികള്‍. കോളജിലെ 13 ഡിപ്പാര്‍ട്ട്‌മെന്റുകള്‍, എന്‍.സി.സി, എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍, ലൈബ്രറി, ഐ.ക്യു.എ.സി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. നാളെ രാവിലെ 9 മണിക്ക് പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് ഫരീദ് പതാക ഉയര്‍ത്തും. കോളജ് മാനേജര്‍, എം. എ. മുഹമ്മദ് ജമാല്‍ ഉദ്ഘാടന ചെയ്യും. പ്രൊഫ.ടി. മോഹന്‍ ബാബു മുഖ്യാതിഥിയാവും.

0Shares

Leave a Reply

Your email address will not be published.

Social profiles