മാനന്തവാടി രൂപത അസംബ്ലി സമാപിച്ചു

മാനന്തവാടി രൂപത അസംബ്ലി സമാപനസമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം പ്രസംഗിക്കുന്നു.

മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ ജൂബിലി ആഘോഷത്തുനു മുന്നോടിയായി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ നാലുദിവസത്തെ അസംബ്ലി സമാപിച്ചു. ‘സഭാശക്തീകരണം, സാമുദായികാവബോധം’ എന്ന പൊതുവിഷയത്തില്‍ ഊന്നി 21 പ്രവര്‍ത്തനമേഖലകള്‍ അസംബ്ലി ചര്‍ച്ച ചെയ്തു. ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭവനരാഹിത്യം, ലഹരി അടിമത്തം തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു ഉതകുന്ന കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കി. രൂപതാപരിധിയിലെ ഫൊറോനകളെയും വിവിധ സംവിധാനങ്ങളെയും പ്രതിനിധാനം ചെയ്ത് 160 പേര്‍ അസംബ്ലിയില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. കുടുംബ ബന്ധങ്ങളില്‍ ഭയപ്പെടുത്തുന്ന രീതിയിലുള്ള വിള്ളലുകളാണ് ഉണ്ടാകുന്നതെന്നു ബിഷപ് പറഞ്ഞു. അസംബ്ലി റിപ്പോര്‍ട്ട് രൂപത ചാന്‍സലര്‍ ഫാ. അനൂപ് കാളിയാനിയില്‍ ബിഷപിനു കൈമാറി. ഫാ.ബിജു മാവറ, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles