രവിചന്ദ്രന്റെ മരണം: നടപടി സ്വീകരിക്കണമെന്നു ടിയുസിഐ

കല്‍പറ്റ: ഓട്ടോറിക്ഷ തൊഴിലാളി വെള്ളാരംകുന്ന് എം. രവിചന്ദ്രന്റെ ആത്മഹത്യക്കു ഉത്തരവാദിള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു ടിയുസിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അമ്മ മാധവിയുടെ താമസസ്ഥലം കൈയേറുകയും കുടുംബാഗങ്ങളെ മര്‍ദിക്കുകയും ചെയ്തവരുടെ പേരില്‍ നടപടി ഉണ്ടാകാത്തതില്‍ മനംനൊന്താണ് രവിചന്ദ്രന്‍ ജീവനൊടുക്കിയതെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഞവേല്‍ മുരുകന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യൂ, ജില്ലാ സെക്രട്ടറി എം.കെ. അജയകുമാര്‍, ഒ.പി. ചന്ദ്രമോഹനന്‍, കെ. ബാലകൃഷ്ണന്‍, ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles