സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സാംസ്‌കാരിക സദസ്സ് ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

പനമരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഫോക് ലോര്‍ അക്കാദമി പനമരം ഗ്രാമ പഞ്ചായത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പനമരത്ത് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടി സംഘടിപ്പിച്ചു. തലക്കല്‍ ചന്തു സ്മാരകത്തിന് സമീപം നടന്ന സാംസ്‌കാരിക സദസ്സ് ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. മഹോത്സവത്തോടനുബന്ധിച്ച് നാടന്‍ കലാവിരുന്നും ഒരുക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ബെന്നി ചെറിയാന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു, എം. ദേവകുമാര്‍, സാബു ആന്റണി, ടി.ഒ. നജ്മുദ്ദീന്‍, സി.കെ. മുനീര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles