സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

സ്‌കൂള്‍ കിറ്റ് വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വ്വഹിക്കുന്നു

വൈത്തിരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്ത പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി അംഗന്‍വാടി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. വൈത്തിരി പഞ്ചായത്ത് ഹാളില്‍ നടന്ന പഞ്ചായത്ത്തല വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കല്‍പറ്റ ഐ.എസ്.എ ജീവന്‍ജ്യോതിയുടെ നേതൃത്വത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി കുട്ടികള്‍ക്കുള്ള ബാഗ്, വാട്ടര്‍ ഡിസ്പെന്‍സര്‍, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍ പൗച്ച്, നെയിം സ്ലിപ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സ്‌കെയില്‍, പെന്‍സില്‍ പൗച്ച്, ടൈം ടേബിള്‍ കാര്‍ഡ്, നെയിം സ്ലിപ് എന്നിവയാണ് വിതരണം ചെയ്തത്.
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസ്യ, അംഗന്‍വാടികളുടെ പ്രതിനിധി സി.പി. ദേവു, ജീവന്‍ ജ്യോതി ടീം ലീഡര്‍ മെല്‍ഹ മാണി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles