സാക്ഷരതാപ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച മാതൃക-ഡോ.എച്ച് സാബു

പൊതുസാക്ഷരതാപദ്ധതിയിലും, ആദിവാസി സാക്ഷരതാപദ്ധതിയിലും പഞ്ചായത്തുതല കോ-ഓര്‍ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതിനു സാക്ഷരത മിഷന്‍ കല്‍പറ്റയില്‍ സംഘടിപ്പിച്ച ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച മാതൃകയാണെന്നു സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.എച്ച് സാബു.
പൊതുസാക്ഷരതാപദ്ധതിയിലും, ആദിവാസി സാക്ഷരതാപദ്ധതിയിലും പഞ്ചായത്തുതല കോ-ഓര്‍ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതിനു സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവസാക്ഷരര്‍ക്കായി മിഷന്‍ പ്രത്യേത പദ്ധതികള്‍ നടപ്പിലാക്കുമെന്നു ഡയറക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നവ സാക്ഷരത, ഇ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുമെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര് സ്വയ നാസര്‍, നോഡല്‍ പ്രേരക് ഷിന്സി റോയ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കളെ പരീക്ഷക്കിരുത്തിയ പഞ്ചായത്തിനുള്ള ഉപഹാരം തിരുനെല്ലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. 830 പേരെ പരീക്ഷയ്ക്കിരുത്തിയ പൊഴുതന പഞ്ചായത്ത് പ്രേരക് കെ.ഫാത്തിമയെ ആദരിച്ചു. വിരമിച്ച പ്രേരക്മാരായ വത്സ തങ്കച്ചന്‍, പി.വി.വാസന്തി എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

Leave a Reply

Your email address will not be published.

Social profiles