ദേശീയ പതാക വിതരണം: ക്രമക്കേട് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

കല്‍പറ്റ: അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും ഉയര്‍ത്തേണ്ട ദേശീയ പതാക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കണമെന്ന് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര ദിന ആഘോഷങ്ങളുടെ ഭാഗമായി പതാകകള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ കുടുംബശ്രീ മിഷനെയാണ് ചുമതലകള്‍ ഏല്‍പ്പിച്ചത്. വേണ്ടത്ര പരിജ്ഞാനം ഇല്ലാതെ കുടുംബശ്രീ മിഷനെ ഇത്തരം ചുമതലകള്‍ ഏല്‍പ്പിച്ചത് ഇത് ലാഘവത്തോടെ കണ്ടതിന്റെ ഭാഗമായാണ്. കുടുംബശ്രീ അവരുടെ കണ്‍സോര്‍ഷ്യം വഴിയല്ലാതെ സ്വകാര്യവ്യക്തികള്‍ക്ക് ഇതിന്റെ നിര്‍മ്മിക്കുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചതോടെ പലയിടങ്ങളിലും വ്യാപകമായ പരാതികളാണ് പതാകയുമായി സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. കുങ്കുമ നിറം വെള്ളയോട് ചേര്‍ന്ന് വന്നതും, വേണ്ടത്ര ഗുണമേന്മയില്ലാത്തതും, പതാകകള്‍ ഉയര്‍ന്ന വിലക്ക് നല്‍കിയതുമെല്ലാം വലിയ ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളത്. ഇതിലുണ്ടായിട്ടുള്ള ക്രമക്കേട് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകണമെന്നും ജില്ലാ യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles