കെ.ടി. ജലീല്‍ പാക് ചാരനെന്നു കെ.സുരേന്ദ്രന്‍

മാനന്തവാടിയില്‍ ബി.ജെ.പി സംഘടിപ്പിച്ച തിരംഗയാത്ര സമാപന സമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പ്രസംഗിക്കുന്നു.

മാനന്തവാടി: കെ.ടി. ജലീല്‍ എം.എല്‍.എയെ പാക്കിസ്ഥാന്‍ ചാരനെന്നു മുദ്രകുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി മാനന്തവാടിയില്‍ സംഘടിപ്പിച്ച തിരഗ യാത്ര സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ദേശീയതയില്‍ വിശ്വാസമില്ലാത്ത ജലീല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയില്‍ മാപ്പുപറയാന്‍ ജലീല്‍ തയാറായിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയോട് ജലീലിന് ബഹുമാനമില്ല. അങ്ങനെയൊരാളുടെ സ്ഥാനം പാക്കിസ്ഥാനിലാണ്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ജലീലിനെതിരേ നിയമനടപടി സ്വീകരിക്കണം. ജലീലിനെതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles