വയനാട്ടില്‍ മൂന്ന് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട്

നടവയല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:വയനാട്ടില്‍ മൂന്നു വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടായി. ബത്തേരി താലൂക്കിലെ നടവയല്‍, അമ്പലവയല്‍, വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് പട്ടികയില്‍ ഇടം പിടിച്ചത്. ഇവയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു.
നടവയല്‍ വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ഐ.സി.ബാലക്യഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ.ഗീത, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍, എ.ഡി.എം എന്‍.ഐ.ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു. അമ്പലവയലില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ.ഷാജു, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഹഫ്‌സത്ത്. ഭക്ഷ്യ കമ്മീഷന്‍ മെംബര്‍ എം.വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
വെങ്ങപ്പള്ളിയില്‍ ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ.ഗീത, സബ്കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രേണുക, വാര്‍ഡ് മെംബര്‍ ശ്രീജ ജയപ്രകാശ്, ജില്ലാ നിര്‍മിതി കേന്ദ്രം എക്‌സിക്യുട്ടീവ് സെക്രട്ടറി ഒ.കെ.സജീത്, വൈത്തിരി തഹസില്‍ദാര്‍ ടി.പി.അബ്ദുല്‍ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles