സൈക്കിള്‍ മത്സരങ്ങള്‍ നടത്തി

ബി.സി.എന്‍ അക്കാഡമി നടത്തിയ സൈക്കിള്‍ മത്സരത്തിന് സുബൈര്‍ ഇളംകുളം ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: ബി.സി.എന്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ സൈക്ലിംഗ് അസോസിയേഷന്റെ സഹകരണത്തോടെ മൗണ്ടന്‍ സൈക്ലിംഗ് മത്സരങ്ങള്‍ നടത്തി. ബത്തേരിയില്‍ പ്രത്യേകം സജ്ജമാക്കിയ ട്രാക്കിലായിരുന്നു മത്സരങ്ങള്‍. വിവിധ കാറ്റഗറികളിലായി 50 ല്‍ അധികം കായിക താരങ്ങള്‍ പങ്കെടുത്തു. സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളംകുളം ഫ്‌ളാഗ് ഓഫ് ചെയ്തു. അര്‍ജുന്‍ തോമസ് സ്വാഗതം പറഞ്ഞു. സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് സത്താര്‍ വില്‍ട്ടണ്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മീഷിയര്‍മാരായ എന്‍.സി സാജിദ്, മിഥുന്‍ വര്‍ഗീസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാസര്‍ മച്ചാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. സി.പി സുധീഷ്, മുഹമ്മദ്, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍, സാജിദ് മുഹമ്മദ്, മുഹമ്മദ് നാജിഹ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles