ആനശല്യത്തില്‍ പൊറുതിമുട്ടി പൊഴുതന നിവാസികള്‍

വൈത്തിരി: പൊഴുതന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം വര്‍ധിച്ചു. പൊഴുതനയും സമീപ പ്രദേശങ്ങളും കാട്ടാനകള്‍ മേച്ചില്‍പ്പുറമാക്കി. ഒറ്റയ്ക്കും കൂട്ടായും നാട്ടിലെത്തുന്ന ആനകള്‍ കൃഷി വന്‍തോതിലാണ് കൃഷി നശിപ്പിക്കുന്നത്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കര്‍ഷകര്‍. അതിജീവനത്തിനായി പോരാടുമ്പോഴും നഷ്ടത്തിന്റെ ഭാരം താങ്ങാനാവാതെ തളരുകയാണ് അവര്‍.
പച്ചപ്പണിഞ്ഞ നാട്, കൃഷിയിലൂടെ ജീവിതം പടുത്തുയര്‍ത്തുന്ന സാധാരണക്കാര്‍, ഇന്നലെകളിലെ പൊഴുതന ഇങ്ങനെയായിരുന്നു. ഇന്നു സ്ഥിതിയാകെ മാറി. പൊഴുതനയിലെ തോട്ടങ്ങളില്‍ തലങ്ങും വിലങ്ങും വഴികളാണ്. കാപ്പിയും തെങ്ങും കമുകുമെല്ലാം പിഴുതെറിഞ്ഞ് ആനയൊരുക്കിയ വഴികള്‍. തോട്ടങ്ങള്‍ നിറയെ ആനയുടെ പാദങ്ങള്‍ പതിഞ്ഞുള്ള കുഴികള്‍. പൊഴുതന പഞ്ചയത്തില്‍പ്പെട്ടതില്‍
പാറത്തോട്, ഇടിയംവയല്‍, സേട്ടുക്കുന്ന്, മേല്‍മുറി, എട്ടേക്കര്‍ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. ഇവിടങ്ങളിലെ കൃഷിയിടങ്ങളില്‍ വിളവെടുക്കുന്നത് കാട്ടാനകളാണ്. ലേഡി സ്മിത്ത് വനത്തില്‍നിന്നാണ് പൊഴുതനയിലും പരിസരങ്ങളിലും കാട്ടാനകള്‍ എത്തുന്നത്. വര്‍ഷങ്ങള്‍ മുമ്പ് കാടും നാടും തമ്മില്‍ വേര്‍തിരിവുണ്ടായിരുന്നെന്നാണ് കര്‍ഷകര്‍ പറയുന്നത്. പൊഴുതനയിലെ കര്‍ഷകരില്‍ അധികവും കുടിയേറ്റക്കാരാണ്. 1950കളില്‍ കുടിയേറ്റം നടന്ന കാലത്തു ആനശല്യം ഉണ്ടായിരുന്നില്ലെന്നു പഴമക്കാര്‍ പറയുന്നു. രണ്ടു പതിറ്റാണ്ടു മുമ്പാണ് ആനകളുടെ കാടിറക്കം തുടങ്ങിയത്. 2018 മുതല്‍ ഇതു രൂക്ഷമായി. ഇപ്പോള്‍ കാട്, നാട് എന്ന വേര്‍തിരിവില്ലാതെയാണ് ആനകളുടെ വിഹാരം.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles