സി.പി.എം വയനാട്ടിലെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും പതാക ഉയര്‍ത്തി

കല്‍പറ്റ എകെജി ഭവനില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ദേശീയപതാക ഉയര്‍ത്തുന്നു.

കല്‍പറ്റ: സി.പി.എം വയനാട്ടിലെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തി. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍(എ.കെ.ജി ഭവന്‍) ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സുഗതന്‍, വി.ഹാരിസ്, കെ.എം.ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി ഏരിയ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന കമ്മിറ്റി അംഗം ഒ.ആര്‍.കേളു എം.എല്‍.എ പതാക ഉയര്‍ത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles