കൈതക്കല്‍ സ്‌കൂളില്‍ 75 കഴിഞ്ഞ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു

പനമരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍വിദ്യാലയ പരിധിയിലെ 75 വയസ് കഴിഞ്ഞ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് പുതിയ അനുഭവമായി. 1930ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് കൈതക്കല്‍ സ്‌കൂള്‍. ദിനാഘോഷം പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞമ്മദ് മഞ്ചേരി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് േ്രതാമസ് പാറക്കാലായില്‍ എഴുപത്തിയഞ്ച് കഴിഞ്ഞ പൂര്‍വവിദ്യാര്‍ഥികളെ ആദരിച്ചു. വാര്‍ഡ് അംഗം ശാന്ത, ഹെഡ്മാസ്റ്റര്‍ കെ.കെ.സുരേഷ്, അധ്യാപകന്‍ റഫീഖ്, പൂര്‍വവിദ്യാര്‍ത്ഥികളായ കുഞ്ഞമ്മദ്കുട്ടി, കെ.വി. അബു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles