കാവുമന്ദത്തു സ്വാതന്ത്ര്യദിന റാലി നടത്തി

കാവുമന്ദത്തു നടന്ന സ്വാതന്ത്ര്യദിന റാലി

കാവുംമന്ദം:സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച ആസാദി കാ അമൃദ് മഹോത്സവിന്റെ ഭാഗമായി തരിയോട് പഞ്ചായത്തിന്റ നേതൃത്വത്തില്‍ കാവുംമന്ദത്ത് സ്വാതന്ത്ര്യദിന റാലി നടത്തി. പ്രസിഡന്റ് വി.ജി. ഷിബു, വൈസ് പ്രസിഡന്റ് സൂന നവീന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, അംഗങ്ങളായ ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, കെ.എന്‍. ഗോപിനാഥന്‍, സെക്രട്ടറി എം.ബി. ലതിക, സി.ഡി.എസ.് ചെയര്‍പെഴ്‌സണ്‍ രാധ മണിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് ആളുകള്‍ റാലിയില്‍ പങ്കെടുത്തു. കാവുംമന്ദം കമ്മ്യൂണിറ്റിഹാളില്‍ സമാപന കലാ പരിപാടികളും പായസവിതരണവും നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles